ലോകത്ത് അമേരിക്കയ്ക്കും ബ്രസീലിനും ശേഷം പ്രതിദിന മരണം നാലായിരം കടക്കുന്ന മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4187 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന രോ​ഗബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. അതേസമയം നേരത്തെ രോ​ഗവ്യാപനം കൂടുതലായിരുന്ന ഡൽഹി, മഹാരാഷ്ട്ര ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ പ്രതിദിന രോ​ഗബാധിതരുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്.