വിപണിയില്‍ ഇന്ന് പലതരം മാസ്‌കുകള്‍ ലഭ്യമാണ്. എന്‍-95 മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക്, തുണി മാസ്‌ക് തുടങ്ങി വ്യത്യസ്ത തരം മാസ്‌കുകള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്. തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് എന്‍-95 മാസ്‌ക് ഉപയോഗിച്ചിരുന്നത്. 

എന്നാല്‍ ഇന്ന് സാധാരണക്കാരും എന്‍-95 മാസ്‌ക് ധരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. പക്ഷേ ഇവയുടെ ഗുണനിലവാരം എങ്ങനെ മനസിലാക്കാന്‍ സാധിക്കും? പരിശോധിക്കാം.