തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു. ആശുപത്രിയിലെ കിടപ്പ് രോഗികളിലേക്കും വൈറസ് പടരുകയാണ്. വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഇവിടെ 80-ഓളം നഴ്‌സുമാര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 

കോവിഡ് ഡ്യൂട്ടിക്ക് ശേഷം അവധിയില്‍ പ്രവേശിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്ക് തിരികെ ഡ്യൂട്ടിക്ക് കയറുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. ഇതാണ് ആശുപത്രിയില്‍ കോവിഡ് പടരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.