മലപ്പുറം: ജില്ലയില്‍ സമൂഹവ്യാപന ആശങ്ക. എടപ്പാള്‍ വട്ടംകുളത്ത് പത്തുപേര്‍ക്കാണ് 24 മണിക്കൂറിനിടെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ട് ഡോക്ടര്‍മാരും, മൂന്നു നഴ്സുമാരും, കെ.എസ്.ആര്‍.ടി കണ്ടക്ടറും ഉള്‍പ്പെടും.