കുട്ടികള്‍ക്കായി ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്റെ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അനുമതി നല്‍കി. ഡെല്‍ഹിയിലേയും പാട്‌നയിലേയും എയിംസ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കല്‍ പരിശോധന നടക്കുക. 

കോവിഡ് മൂന്നാംതരംഗം കുട്ടികളെയും ബാധിച്ചേക്കും എന്ന ആശങ്കകൂടി കണക്കിലെടുത്താണ് കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ എത്രയും വേഗം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ആണ് കുട്ടികളില്‍ പരിശോധനയ്ക്ക് ഉപയോഗിക്കുക.