പെരുമ കേട്ട കോഴിക്കോട് ഹല്‍വ കച്ചവടമില്ലാതെ പ്രതിസന്ധിയില്‍. പത്ത് ശതമാനം ഹല്‍വ മാത്രമാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. കയറ്റുമതിയും നിലച്ചു. ഇരുപതോളം നിര്‍മ്മാണ കേന്ദ്രങ്ങളാണ് അതില്‍ അഞ്ചില്‍ താഴെ മാത്രം കേന്ദ്രങ്ങളേ കഴിഞ്ഞ ദിവസത്തിനിടയില്‍ തുറക്കുന്നുള്ളൂ.

മറ്റ് സംസ്ഥാനങ്ങളിലെ ഐ.ടി പാര്‍ക്കുകള്‍, എക്‌സിബിഷന്‍ സെന്ററുകള്‍, ഉത്സവങ്ങള്‍ തുടങ്ങി നാട്ടിലേക്ക് മടങ്ങുന്ന അതിഥിതൊഴിലാളികള്‍ക്ക് വരെ പ്രിയമേറെയുണ്ടായിരുന്ന ഹല്‍വയ്ക്ക് മികച്ച മാര്‍ക്ക്റ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാലത്ത് എല്ലാം നിലച്ചു