രാജ്യത്ത് പല സംസ്ഥാനങ്ങളും കോവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ തമിഴ്‌നാട്ടില്‍ നേരെ തിരിച്ചാണ് കാര്യം. വാക്‌സിനെടുക്കാന്‍ സംസ്ഥാനത്ത് ആളുകള്‍ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല. ലക്ഷക്കണക്കിന് ഡോസ് വാക്‌സിനാണ് തമിഴ്‌നാട്ടിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നത്.