ആശങ്കയായി സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനനിരക്ക് കുത്തനെ വര്‍ധിക്കുന്നു. ഒന്നര മാസത്തിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും 12 ശതമാനം കടന്നു. കഴിഞ്ഞ ഡിസംബർ 12 നു ശേഷം ആദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി 12 ശതമാനത്തിന് മുകളിൽ നിൽക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളും ആക്റ്റീവ് കേസുകളും കേരളത്തിലാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ രോഗികൾ. രോഗവ്യാപനം തടയാൻ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു .