മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിനവും കോവിഡ്-19 രോഗികളുടെ എണ്ണം 5,000 കടന്നു. ഇന്നലെ മാത്രം 5318 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്കു ശേഷം മുംബൈയിൽ പ്രതിദിന രോഗികളുടെ എണ്ണം 2,000 കടന്നു.1590,00 കൂടുതൽ ആളുകൾക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

മുംബൈയിൽ മാത്രം ഇന്നലെ റിപ്പോർട്ട് ചെയ്തത് 2077 കേസുകളാണ്. മഹാരാഷ്ട്രയിൽ ആകെ മരണം 7273 ആയി.എന്നാൽ രോഗമുക്തി നിരക്കിലും സംസ്ഥാനം മുന്നിലാണ് ഇതിനോടകം 84000 കൂടുതൽ പേർക്കാണ് രോഗം േഭതമായത്.