ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അറുപത്തിയഞ്ചര ലക്ഷം കടന്നു. 3,86,000 ന് മുകളിലാണ് മരണം. അമേരിക്കയിലും ബ്രസീലിലും ഇരുപത്തിനാല് മണിക്കൂറിനിടെ ആയിരത്തോളം മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ആകെ മരണം ഒരുലക്ഷം കടന്നു. ബ്രസിലില്‍ ദിവസം 25000 രോഗികളാണ് പുതിയതായി ഉണ്ടാകുന്നത്. 

ആറുലക്ഷം രോഗികളും 32,000 മരണവുമാണ് ബ്രസിലില്‍ ഉണ്ടായിരിക്കുന്നത്. ബ്രിട്ടണില്‍ വ്യവസായ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് ആദ്യം സംഹാരതാണ്ഡവമാടിയ ഇറ്റലിയില്‍ സഞ്ചാര വിലക്ക് നീക്കി. പല യൂറോപ്യന്‍ രാജ്യങ്ങളും കൂടുതല്‍ ഇളവുകളിലേയ്ക്ക് നയിച്ചിരിക്കുന്നു. കോവിഡ് പ്രതിരോധത്തിന് ഹൈട്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കി.