ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഇന്നലെ മാത്രം ഐ.പി.എസ് ഓഫീസര്‍ ഉള്‍പ്പെടെ 527 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നുള്ള വൈറസ് ബാധ തമിഴ്‌നാടിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിക്കുന്നു.

രോഗ ലക്ഷണങ്ങൾ കാണിക്കാത്തവരെ ആശുപത്രികളിൽ സ്ഥല സൗകര്യം കുറവായതിനാൽ ക്വാറന്റൈന്‍ സെന്ററുകളിലേക്ക് മാറ്റിതുടങ്ങി. സംസ്ഥാനത്തെ 13 ജില്ലകളിൽ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോകണമെന്ന് സംഘടിച്ച് പ്രധിഷേദിച്ചു. ഓറഞ്ച് സോണുകൾ അതിവേഗത്തിൽ റെഡ് സോണുകൾ ആകുന്ന സ്ഥിതിയാണ് തമിഴ്നാട്ടിൽ കാണുന്നത്. അതിനാൽ സംസ്ഥാനത്ത് കർശനമായ നടപടികളാണ് അധികൃതർ എടുത്തിട്ടുള്ളത്.