തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് വിമാനം എത്തുമ്പോള്‍ പ്രവാസികളെ താമസിപ്പിലക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങിയതായി ജില്ലാ ഭരണ കൂടം. 20 സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാണ് .പെയ്ഡ് ക്വാറന്റനായി ആരേയും നിര്‍ബന്ധിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. തിരുവനന്തപുരം താലൂക്കില്‍ മാത്രം 1700 ബെഡുകളാണ് ഒരുക്കിരിക്കുന്നത്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ഒരുക്കുന്ന മുറി ഏതു രീതിയില്‍ വേണമെന്ന് ജില്ല ഭരണകൂടം തന്നെ പ്രത്യേക രൂപരേഖ തയാറാക്കിട്ടുണ്ട്.

ബെഡ്ഡില്‍ ടവ്വല്‍, ബെഡ്ഷീറ്റ്, തലയിണ, തലയിണ കവര്‍, സോപ്പ്, പേസ്റ്റ്, ബ്രെഷ്. തുടങ്ങിയ സൗകര്യങ്ങളും ഇവര്‍ക്കായി ഒരുക്കിട്ടുണ്ട്. 105 മുറികളുള്ള ഐ.എം.ജിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെ മുറികളില്‍ ടിവി, എസി സൗകര്യങ്ങളും ഉണ്ട്. ആവശ്യമെങ്കില്‍ വൈഫൈ സൗകര്യം ഒരുക്കാന്‍ നിര്‍ദേശമുണ്ട്. പെയ്ഡ് ക്വാറന്റൈനായി 5000 കിടക്കകളാണ് തിരുവനന്തപുരം ജില്ലഭരണകൂടം കണ്ടെത്തിരിക്കുന്നത്.