വന്ദേ ഭാരത് മിഷന്‍ ആരംഭിക്കുമ്പോള്‍ പ്രവാസികളോട് തെല്ലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് നിത്യ പ്രവാസിയായ സിനിമാ താരം ജോയ് മാത്യു. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും പ്രവാസികളോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്വാറന്റൈന്‍ കാലം കഴിഞ്ഞാലും സ്നേഹപൂര്‍വം പെരുമാറണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു .

പ്രവാസികള്‍ നേരിടുന്ന ഈ പ്രതിസന്ധി താത്കാലികം മാത്രമാണ്. കൊറോണ കഴിഞ്ഞാല്‍ അവര്‍ തിരിച്ചു പോകും. കുറഞ്ഞ വേതനത്തില്‍ മികവുറ്റ ജോലിക്കാരെ ആവശ്യമുള്ളിടത്തോളം കാലം മലയാളിക്ക് മറുനാട്ടില്‍ ജോലികിട്ടാന്‍ പ്രയാസം അനുഭവിക്കേണ്ടി വരില്ലെന്നും ജോയ്മാത്യു പറഞ്ഞു