കേരളം വില കൊടുത്ത് വാങ്ങിയ ആദ്യ ബാച്ച് കൊവാക്സിൻ കൊച്ചിയിലെത്തിച്ചു. 1, 37, 580 ഡോസ് കൊവാക്സിനാണ് ഹൈദരാബാദിൽ നിന്നും വിമാന മാർഗം കൊച്ചിയിലെത്തിച്ചത്. ആരോഗ്യ വകുപ്പിനു കീഴിലുള്ള ആലുവയിലെ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വാക്സിൻ സംസ്ഥാന സർക്കാർ നിർദ്ദേശമനുസരിച്ച് വരും ദിവസങ്ങളിൽ അതാത് ജില്ലകളിലേക്കെത്തിക്കും.