കോടതിഭാഷ മലയാളത്തിലാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇത് സംബന്ധിച്ച്  ഹൈക്കോടതിയുമായി വിവിധ തലങ്ങളിൽ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി പരീക്ഷകൾ മാതൃഭാഷയിൽ തന്നെ നടത്താനും നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.