കണ്ണൂര്‍ പയ്യന്നൂരില്‍ വാടക ക്വാട്ടേഴ്‌സില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കമിതാക്കള്‍ മരിച്ചു. ചിറ്റാരിക്കല്‍ എളേരി അട്ടിലെ ശിവപ്രസാദ്, ഏഴിലോട് പുറച്ചേരിയിലെ ആര്യ എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 19-ന് വൈകിട്ട് നാല് മണിയോടെയാണ് പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപത്തെ വാടകക്കെട്ടിടത്തില്‍ കമിതാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ഇന്നലെ രാത്രി ഏഴ് മണിയോടെ ആര്യയും ഇന്ന് പുലര്‍ച്ചയോടെ ശിവപ്രസാദും മരിച്ചു. ആര്യയുടെ വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് സംഭവം. പ്രണയത്തിലായിരുന്ന ഇരുവരുടെയും ബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യാശ്രമം നടത്തിയത് എന്നാണ് പ്രാഥമിക വിവരം.
------------------------
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)