ദുരന്തം പതിയിരുന്ന ആകാശത്തു നിന്ന് രാജ്യത്തിന്റെ ഇടനെഞ്ചിലേക്ക് കത്തിയമർന്നു വീണ വ്യോമസേനാ വിമാനത്തിലെ 13 ധീരർക്കും വിട.  സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും മരണമടഞ്ഞ മറ്റ് പന്ത്രണ്ട് സൈനിക ഉദ്യോഗസ്ഥർക്കും ആദരാഞ്ജലി അർപ്പിക്കാനായി ആയിരങ്ങൾ വെല്ലിങ്ടണിലെ സൈനിക ആശുപത്രിക്കു പുറത്ത് തടിച്ചുകൂടി.

പൊതു ദർശനത്തിന് വച്ച മൃതദേഹങ്ങളിൽ അവർ അന്ത്യോപചാരമർപ്പിച്ചു മടങ്ങി. മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രത്യേക വ്യോമസേനാ വിമാനം വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ കുനൂരിൽ നിന്ന് രാജ്യ തലസ്ഥാനത്തെത്തും. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും മൃതദേഹങ്ങൾ ഏറ്റുവാങ്ങും. റിപ്പോര്‍ട്ട്: വിമല്‍ കോട്ടയ്ക്കല്‍.