കണ്ണൂര്‍: കെ എം ഷാജിക്കെതിരായ കോഴക്കേസില്‍ അഴീക്കോട് സ്‌കൂളില്‍ വിജിലന്‍സ് പരിശോധന നടത്തുന്നു. ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് കേസ്. ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.