ലോക്ക്ഡൗൺ ആരംഭിച്ചതിനു ശേഷം കാരംബോർഡ്,​ ചെസ്സ്, ഡംബൽ എന്നിവയ്ക്ക് ഡിമാന്റ് വർധിച്ചു. പലയിടത്തും കാരംബോർഡ് സ്​റ്റോക്കില്ലാത്ത അ‌വസ്ഥയിലാണ്. അ‌തേസമയം, ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന വേനലവധിക്കാലത്ത് ലോക്ക്ഡൗൺ വന്നതോടെ കായികോൽപന്ന വിപണിയും വൻപ്രതിസന്ധിയിലാണ്. ഔട്ട്ഡോർ ഗെയിമുകൾക്കായുള്ള ഉത്പന്നങ്ങളുടെ വിൽപന തീരെ ഇല്ലാതായ അ‌വസ്ഥയാണെന്ന് കച്ചവടക്കാർ പറയുന്നു.