ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നാളെ മുതല്‍ മദ്യശാലകള്‍ നാളെ മുതല്‍ തുറക്കും.ഡല്‍ഹി,കര്‍ണാടക,പഞ്ചാബ് ,അസം,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറക്കുന്നത്.അതേസമയം ജാര്‍ഖണ്ഡില്‍ ലോക്ക് ഡൗണ്‍ ഇളവുകളുണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് അനുമതി നല്‍കിട്ടുണ്ട്. കുറഞ്ഞത് ആറ് അടി അകലം പാലിക്കണം എന്ന് നിര്‍ദേശമുണ്ട്.