കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളാല്‍ കഴിയും വിധം പങ്കാളികളാവുകയാണ് ഓരോരുത്തരും. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നന്മണ്ട കാരക്കുന്നത്ത് ബസ് സ്‌റ്റോപില്‍ തയ്യാറാക്കിയ താത്കാലിക കൈകഴുകല്‍ സംവിധാനം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു മാതൃകയാവുകയാണ്. നിരവധി യാത്രക്കാര്‍ വരികയും പോവുകയും ചെയ്യുന്ന ഇടങ്ങളില്‍ എത്രമാത്രം ജാഗ്രത നാം പാലിക്കണമെന്ന് കാട്ടിത്തരികയാണ് ഈ വീഡിയോ. കൈകഴുകാന്‍ വെള്ളവും സോപ്പും ഹാന്‍ഡ് വാഷും വരെ ലഭ്യമാക്കിയിട്ടുണ്ട് ഇവിടെ