മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ കോര്‍ത്തിണക്കി പി.ടി ചാക്കോ രചിച്ച 'കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞ് കഥകള്‍' എന്ന പുസ്തകം ശശി തരൂര്‍ പ്രകാശനം ചെയ്തു. കുഞ്ഞൂഞ്ഞ് കഥകളുടെ മൂന്നാം ഭാഗമാണ് ഇത്. 

ജനക്കൂട്ടത്തിന് നടുവില്‍ ജീവിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. കൊറോണക്കാലത്തെ അദ്ദേഹത്തിന്റെ ഒറ്റപ്പെടലും അതിനെ അതിജീവിച്ച കഥകളും ഒക്കെ കോര്‍ത്തിണക്കിയാണ് പി.ടി ചാക്കോ പുസ്തകം രചിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് കുഞ്ഞൂഞ്ഞ്.