തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കൊറോണ ബാധിച്ച് ഒരാള്‍ മരിച്ച പശ്ചാത്തലത്തില്‍ പോത്തന്‍കോട് മേഖലയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. സ്ഥലത്ത് പോലീസ് റൂട്ട് മാര്‍ച്ച് നടത്തും. ആരും പുറത്തിറങ്ങാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ജില്ലയിലും ഇന്ന് പോലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കും.