ഇടുക്കി: ടിപ്പര്‍ റോഡ് ഷോയുമായി ഇടുക്കിയിലെ വിവാദപാറമട വ്യവസായി. ബെല്ലി ഡാന്‍സ് സംഘടിപ്പിച്ച് വിവാദത്തിലായ റോയ് കുര്യനാണ് പുതിയ ആഡംബരകാറുമായി റോഡ് ഷോ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.