വോട്ടർപട്ടിക ചോര്‍ന്ന സംഭവത്തില്‍ കെല്‍ട്രോണുമായുള്ള കരാര്‍ റദ്ദാക്കിയെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടേഴ്‌സ് ലിസ്റ്റുമായി ബന്ധപ്പെട്ട ഡാറ്റ എല്ലാം കെല്‍ട്രോണ്‍ ആണ് സൂക്ഷിച്ചിരുന്നത്. ഇരട്ട വോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു അന്വേഷണം നടത്തി. തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് കെല്‍ട്രോണുമായുള്ള കരാര്‍ റദ്ദാക്കിയത്. ഇരട്ട വോട്ട് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും ടിക്കാറാം മീണ പറഞ്ഞു.