വയനാട്: 2018ലെ പ്രളയബാധിതര്‍ക്കായി സന്നദ്ധ സംഘടനയായ പീപ്പിള്‍സ് ഫൗണ്ടേഷന്‍ വയനാട്ടില്‍ ഒരുക്കുന്ന പീപ്പിള്‍സ് വില്ലേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പനമരം പഞ്ചായത്തിലാണ് 25 വീടുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. 2.7 ഏക്കറിലാണ്  പീപ്പിള്‍സ് വില്ലേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.