കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നാളെ യോഗം ചേരും. എഐസിസി സംഘടനാ തിരഞ്ഞെടുപ്പും കോവിഡ് പ്രതിരോധവും അജണ്ടയിലുണ്ട്. തിരഞ്ഞെടുപ്പ് ഫലം എതിരാളികള്‍ക്ക് അനുകൂലമായതില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിരാശ പ്രകടമാണ്. 

കേരളം, അസം, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കാനാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. കേരളത്തിലും അസമിലും ഭരണത്തില്‍ എത്തുമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.