നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര പ്രവര്‍ത്തകരെ തൊഴിലിടങ്ങളില്‍ ചെന്ന് ആക്രമിച്ച സംഭവത്തില്‍ നിയമസഭയില്‍ എം. മുകേഷിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംസാരിക്കുവാനും ആശയപ്രകടനം നടത്തുവാനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യുവാനും സ്വാതന്ത്ര്യമുള്ള നാടാണ് ഇതെന്നും ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.