ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിനെതിരായ കയര്‍ സമരത്തില്‍ സിപിഐയ്ക്ക് കോണ്‍ഗ്രസ് പിന്തുണ. സിപിഐ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ സത്യം പറഞ്ഞാല്‍ കോണ്‍ഗ്രസ് അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കയര്‍ മേഖലയിലെ പ്രതിസന്ധിചൂണ്ടിക്കാട്ടി സി.പി.എയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ തുടരുകയാണ്. കയര്‍ മന്ത്രിയായ തോമസ് ഐസക് കയര്‍ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് തുടരുന്നതെന്നും ഐസകിന്റെ വികസനം സോഷ്യല്‍ മീഡിയയില്‍ മാത്രമാണെന്നും സമരക്കാര്‍ പറയുന്നു.