ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരിക്കല്‍ കൂടി അടി പതറി. ഓരോ തിരഞ്ഞെടുപ്പിലും വോട്ടിങ് ശതമാനം കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും നേരിട്ടാണ് പോര്. എന്നാല്‍ വോട്ട് കുറയുന്നത് സ്വാഭാവികമാണ് എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. കേവലം 4.27 ശതമാനം വോട്ട് മാത്രം ആണ് കോണ്‍ഗ്രസ്സിന് ഇത്തവണ കിട്ടിയത്.