ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ഇന്ന് രാഷ്ട്രപതി ഭവനിലേയ്‌ക്ക് മാർച്ച് നടത്തും.
തുടർന്ന് രാഷ്‌ട്രപതി റാം നാഥ് കോവിന്ദിനെ കണ്ടതിനെ ശേഷം കാർഷിക നിയമങ്ങൾക്കെതിരെ രണ്ടു കോടി പേർ ഒപ്പിട്ട നിവേദനം കൈമാറും.
അതിനിടെ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കത്ത് തള്ളിയ കർഷക സംഘടനകൾ, സർക്കാർ നുണ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും തുറന്ന മനസ്സുമായി വന്നാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും വ്യക്തമാക്കി.