തീര്‍ത്തും അപ്രതീക്ഷിതമായ ഒരു പരാജയമാണ് ഉണ്ടായിരിക്കുന്നതെങ്കിലും ജനവിധി അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല. ജനങ്ങള്‍ നല്‍കിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നതായും പരാജയ കാരണങ്ങള്‍ യുഡിഎഫ് യോഗം ചേര്‍ന്ന് വിലയിരുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

എവിടെയാണ് പാളിച്ചകള്‍ ഉണ്ടായതെന്ന് കൂട്ടായ ചര്‍ച്ചകളിലൂടെ കണ്ടെത്തി മറ്റു നടപടികളുമായി മുന്നോട്ട് പോകുമെന്നും കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ അഴിമതിയും കൊള്ളയും സംബന്ധിച്ച് നടത്തിയ ആരോപണങ്ങള്‍ ഇല്ലാതായി എന്ന് ആരും കരുതേണ്ട എന്നും ചെന്നിത്തല പറഞ്ഞു.