മുന്‍കേന്ദ്ര മന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാജസ്ഥാനിൽ ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ​ഗുജറാത്ത് സർക്കാരിനെ പ്രകീർത്തിച്ച മിലിന്ദ് ദിയോറെയും പാർട്ടിക്ക് തലവേദനയായിരിക്കുകയാണ്.