പഞ്ചാബിൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കണം എന്ന് കോൺഗ്രസ് സമിതി റിപ്പോർട്ട്. അമരീന്ദർ സിങ്ങും നവജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള അഭിപ്രായഭിന്നത പഠിച്ച സമിതി റിപ്പോർട്ടിലാണ് നിർദേശം. സിദ്ധുവിന് അർഹമായ പരിഗണന നൽകണം. രണ്ട് ഉപമുഖ്യമന്ത്രിമാരെയും പുതിയ പിസിസി അധ്യക്ഷനെയും നിയമിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.