യുഡിഎഫ് - ബിജെപി അവിശുദ്ധ സഖ്യമെന്ന ആരോപണവുമായി തൃത്താലയില്‍ വിജയിച്ച ഇടത് സ്ഥാനാര്‍ത്ഥി എം.ബി. രാജേഷ് രംഗത്ത്. തൃത്താലയില്‍ ബിജെപിയുടെ ഒമ്പതിനായിരത്തോളം വോട്ട് കോണ്‍ഗ്രസിന് മറിച്ചുകൊടുക്കുകയായിരുന്നു എന്നാണ് രാജേഷിന്റെ ആരോപണം. 

തൃത്താലയില്‍ മാത്രമല്ല തൃപ്പൂണിത്തുറയിലും പാലായിലും കുണ്ടറയിലും ബിജെപി വോട്ട് മറിച്ചിട്ടുണ്ടെന്നും എം.ബി. രാജേഷ് ആരോപിച്ചു. ഈ മണ്ഡലങ്ങളില്‍ വോട്ട് ശതമാനം കുറഞ്ഞതെങ്ങനെ എന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.