രമേശ് ചെന്നിത്തലയ്‌ക്കെതിരെ കടുത്ത പ്രതികരണവുമായി എ ഗ്രൂപ്പ് നേതാക്കള്‍. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിന്തുണച്ചിട്ടും ചെന്നിത്തല നടത്തിയ നീക്കത്തില്‍ കടുത്ത അമര്‍ഷത്തിലാണ് എ ഗ്രൂപ്പ്. ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്തിലെ വിവരങ്ങള്‍ പുറത്തുവന്നതില്‍ ഉമ്മന്‍ചാണ്ടി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യം വെച്ചുള്ള രമേശ് ചെന്നിത്തലയുടെ നീക്കത്തിന് പിന്നാലെ പ്രതിരോധം തീര്‍ക്കുകയാണ് എ ഗ്രൂപ്പ്. അതേസമയം, ഉമ്മന്‍ ചാണ്ടി നയിച്ചതുകൊണ്ടല്ല തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് കെ.സി. ജോസഫ് പറഞ്ഞു.