നാടിന്റെ താത്പര്യം കൃത്യമായി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും അങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഉണ്ടാവുന്ന അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കുന്നത് ഒരു സര്‍ക്കാരിന്റെ ധര്‍മ്മമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ നിലപാടാണ് 2016 മുതല്‍ 2021വരെ അധികാരത്തില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ചെയ്തത്. ആ സമീപനം പൊതുവേ ശരിയാണെന്നാണ് ജനങ്ങള്‍ അംഗീകരിച്ചത്. അതേ നിലപാട് തുടരണമെന്നാണ് ഈ സര്‍ക്കാരും ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.