കെ. റെയിലുമായി ബന്ധപ്പെട്ട് പാക്കേജുകളും കുടിയൊഴിപ്പിക്കലുമൊക്കെ വലിയ ചര്‍ച്ചയാവുകയാണ്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര സമിതിയും പ്രതിപക്ഷവും പറയുമ്പോഴും ആരും ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു കൂട്ടം ആളുകളുണ്ട്. കെ.റെയില്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്നവര്‍. പദ്ധതി വന്നാല്‍ പാതി കൊന്നിട്ട പോലെയാവുന്നത് ഇവരാണ്. ചര്‍ച്ചകളും വിവാദങ്ങളും കൊഴുക്കുമ്പോള്‍ എന്താണ് ബഫര്‍ സോണിലെ ആളുകള്‍ക്ക് പറയാനുള്ളത്.