കേരള ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ക്ക് പരാതി. വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നമ്മലിനെതിരെ അപേക്ഷകരില്‍ ഒരാളായിരുന്ന ഡോ. പ്രവീണ്‍ ലാല്‍ ആണ് പരാതി നല്‍കിയത്. നിയമവിരുദ്ധ ബിരുദം, സാമ്പത്തിക ക്രമക്കേട്, യോഗ്യതാ മാനദണ്ഡം മറികടന്നു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.