മര്‍ദ്ദിച്ചുവെന്ന് പരാതി നല്‍കി പോലീസിനെ വിളിച്ചുവരുത്തിയതിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി വെട്ടിപരിക്കേല്‍പ്പിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ കൈകോടാലി കൊണ്ട് വെട്ടിയത്. സീനത്ത് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.