വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഹോട്ടലുകാര്‍. സിലിണ്ടറിന് ഒറ്റയടിക്ക് 101 രൂപ വര്‍ധിച്ചതോടെ ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇവര്‍. 20 രൂപയ്ക്ക് ഊണ് നല്‍കുന്ന ജനകീയ ഹോട്ടലുകാരാണ് ഈ അവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.