താടിയില്ലാതെ സംവിധായകൻ മധുപാലിനെ കണ്ട് നടൻ ജഗതി ശ്രീകുമാറിന് കൗതുകം. മധുപാലിനെ കണ്ടയുടനെ ആദ്യം തിരക്കിയത് താടി എവിടെ എന്നായിരുന്നു. ജഗതിയുടെ പ്രതികരണം ആഹ്ലാദത്തോടെ കാണുകയാണ് മധുപാൽ. ജഗതിയുടെ വീട്ടിലെ പുസ്തകപ്രകാശന ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്.

അപകടത്തിൽ പരുക്കേറ്റ് പത്തു വർഷത്തോളമായി സിനിമാരംഗം വിട്ടു നിൽക്കുകയാണ് ജഗതി.