ലോകത്തിലെ ആദ്യത്തെ നിറം മാറുന്ന കാർ ബി.എം.ഡബ്ല്യു അവതരിപ്പിച്ചു. ക്യാബിനിനുള്ളിൽ നിന്നോ മൊബൈൽ ആപ് വഴിയോ കൈ ആംഗ്യത്തിലൂടെയോ നിറം മാറ്റാൻ കഴിയും. നിലവിൽ ചാര നിറവും വെള്ളനിറവുമാണ് ലഭ്യമായിട്ടുള്ളത്.  വാഹനത്തിനകത്തെ കാലാവസ്ഥ നിയന്ത്രിക്കാനും ഈ നിറം മാറ്റം പ്രയോജനപ്പെടുത്താം. ലാസ് വേഗസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് BMW iX Flow  എന്ന കാർ അവതരിപ്പിച്ചത്.

വാഹനം തനിയെ നിറം മാറുന്ന സാങ്കേതികവിദ്യയിലൂടെ വാഹനം മോടിപിടിപ്പിക്കുന്നതിന് പുറമെ യാത്രക്കാരുടെ ആരോഗ്യത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തലുകൾ.