കൊച്ചി: ഭൂതത്താന്‍കെട്ട് ജലാശയത്തിന് കുറുകെ നിര്‍മ്മിച്ച അനധികൃത ബണ്ട് ഇന്നു വൈകുന്നേരത്തിനകം പൊളിച്ചു നീക്കാന്‍ തഹസില്‍ദാര്‍ക്ക് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശം നല്‍കിയത്. അതിനിടെ കളക്ടര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കാനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.