നടൻ കമൽഹാസൻ മക്കൾ നീതിമയ്യം സ്ഥാനാർഥിയായി വന്നതോടെ തീപാറും പോരാട്ടം നടക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് കോയമ്പത്തൂർ സൗത്ത്. കമലിന്റെ താരപ്രഭയെ ഭയക്കാതെ മണ്ഡലത്തിൽ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് എതിരാളികളായ കോൺ​ഗ്രസ്, ബിജെപി പ്രവർത്തകർ. മണ്ഡലത്തിലും തമിഴ്നാട്ടിൽ മൊത്തമുള്ള മക്കൾ നീതി മയ്യം സ്ഥാനാർഥികൾക്കായി തിരഞ്ഞെടുപ്പ് പ്രചരണം നയിക്കുകയാണ് കമൽ ഹാസൻ.