കെ.‍ടി ജലീലിനെ പ്രതിരോധിക്കാതെ കാനം രാജേന്ദ്രൻ. ലോകായുക്ത വിധിയിൽ മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കും. വിധിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണുള്ളത്. ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിക്ക് ലഭിക്കുമല്ലോയെന്നും അപ്പോൾ അദ്ദേഹം ഉചിതമായ നടപടിയെടുക്കുമെന്നും കാനം പറഞ്ഞു.