മാതൃഭൂമിയും സിഎംഐഡിയും ചേര്‍ന്ന് നടത്തിയ പ്രളയപഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട് മാതൃഭൂമിയും സി.എം.ഐ.ഡിയും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പ്രളയകാലത്ത് ലോകം ശ്രദ്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനായെന്നും കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഡോ. മുരളി തുമ്മാരുകുടി, സി.എം.ഡി വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. കെ.എന്‍ അനില്‍കുമാര്‍, മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented