മുഖ്യന്ത്രിയുടെ ബന്ധുവിന് ഹൈക്കോടതിയില്‍ നിയമനം

മുഖ്യമന്ത്രിയുടെ ബന്ധുവിനെ മലിനീകരണ നിയന്ത്രണബോഡിന്റെ സ്റ്റാന്റിങ് കോണ്‍സലായി നിയമിച്ചത് വിവാദമാകുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് സ്റ്റാന്റിങ് കോണ്‍സലായി ടി. നവീനെ നിയമിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ അഭിഭാഷകനെന്ന നിലയില്‍ തനിക്ക് പതിനാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെന്നാണ് നവീന്റെ അവകാശവാദം. കൂടാതെ ഡി.വൈ.എഫ്.ഐ ഹൈക്കോടതി യൂണിറ്റ് ട്രഷററും അഭിഭാഷക സംഘടനയായ ഐലുവിന്റെ അംഗംകൂടിയാണെന്നും നവീന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നവീന് ബിവറേജസ് കോര്‍പ്പറേഷന്റെ അഭിഭാഷകന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. എന്നാല്‍ നവീന്‍ മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരിയുടെ മകനാണെന്ന് തനിക്കറിയില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോഡിന്റെ ചുമതലയുള്ള ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പറയുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented