മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയാസ്പദമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സി.എം. രവീന്ദ്രന് കോവിഡ് വന്ന ശേഷം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന എത്രപേർ നിരീക്ഷണത്തിൽ പോയെന്ന് മുരളീധരൻ ചോദിച്ചു. ധാരാളം ചോദ്യങ്ങൾ ജനങ്ങളുടെ മനസിൽ ഉയർന്നുവരുന്നുണ്ട്.
മുഖ്യമന്ത്രിയെ സംശയിക്കാവുന്ന നിലയുണ്ട്. കാരണം പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലാണ്. കേന്ദ്ര ഏജൻസികൾക്കെതിരായ എൽ.ഡി.എഫ് വിമർശനം കോഴിയെ കട്ടവർ തലയിൽ പൂട തപ്പുന്നതുപോലെയാണെന്നും വി. മുരളീധരൻ പറഞ്ഞു.