വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി. അവരുടെ വികാരം മനസ്സിലാക്കാനും അതിനൊപ്പം നിൽക്കാനും പ്രശ്നമില്ല. പക്ഷേ മറ്റൊരു രീതിയിലേക്ക് പോയാൽ അത് നേരിടേണ്ട പോലെ നേരിടും. അത് മനസിലാക്കി കളിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.